മാനവികത
ചിന്തകൾ എന്നും മനുഷ്യനതീതമായി വർത്തിച്ചിരുന്നു എന്നാൽ പിന്നീട്, ചിന്തകൾ മനുഷ്യ സംബന്ധിയാവുന്നുണ്ട് ഇവിടം മുതൽ മനുഷ്യൻ തന്റെ ചിന്തകളെ പ്രയോജനപ്പെടുത്തിയാണ് ജീവിക്കുന്നത്. അതെ മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നു ! നൈമിഷികമായ ഒരു സംഗതി ആയിരുന്നില്ല ഇത്, മറിച്ച് തന്റെ ജീവിതാനുഭവങ്ങൾക്കു ഫലമായി ഉടലെടുത്ത തിരിച്ചറിവുകളായിരുന്നു.
'താൻആരാണെന്നു അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു'. തന്റെ ജീവിത ലക്ഷ്യം എന്തെന്ന് അവൻ നിരന്തരം അന്വേഷിച്ചു. മനുഷ്യ ധർമ്മം എപ്രകാരമാണ് വ്യാഖ്യാനിക്കപ്പെടേണ്ടത് എന്ന ചോദ്യം ഉത്ഭവിക്കുന്നത് ഇപ്രകാരമാണ്.
വ്യക്തി വൈവിധ്യങ്ങളാൽ സമ്പന്നമായ മനുഷ്യ സമൂഹം ജീവിത ലക്ഷ്യം തേടി വെത്യസ്തമായ പാതകൾ പിന്തുടർന്നു. ദൈവികതയും ആത്മ പരിശോധനയും പാതിവഴിയെ അന്വേഷണം മതിയാക്കാൻ നിർബന്ധിച്ചപ്പോൾ ഭൗതികത അവനെ കൂടുതൽ മുന്നോട്ടു നയിച്ചു. യഥാർത്ഥത്തിൽ അനന്തത എന്ന ആശയം തന്നെ ഈ മുന്നോട്ടുള്ള യാത്രയിലെ മടിയന്മാരുടെ ഉത്തരമായിരുന്നു, മുന്നോട്ടു പോവുന്നത് അർഥശൂന്യമാണെന്നു അവർ വ്യാഖാനിചു, ചിന്തകൾക്കും അതിൽനിന്നും രൂപം കൊണ്ട ആശയങ്ങൾക്കും അടിമകളായിരുന്നു ഇവർ.
ചിന്തകളാൽ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ യാത്ര തുടർന്നു. മനുഷ്യ ചരിത്രം ആരംഭിക്കുന്നത് ഇവിടെനിന്നാണ് . ഒരുകൂട്ടർ യാത്ര പാതിവഴിയെ യാത്ര അവസാനിപ്പിച് പിന്നോട്ട് മടങ്ങിയപ്പോൾ . മാറ്റുകൂട്ടർ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നു. അത് ചെന്നെത്തുന്നത് ന്യൂതന ആശയങ്ങളുടെ , തത്വങ്ങളുടെ, ഗവേഷണങ്ങളുടെ വൈജ്ഞാനിക ലോകത്താണ്.
യുക്തിചിന്തയിൽ അധിഷ്ഠിതമായ ഈ താത്വിക അന്വേഷണത്തെ മാനവികത എന്ന് വിളിക്കാം.
WHY WE CAN'T PAUSE THINKING ?
BECAUSE WE ARE HUMANS,
"THE THINKING SELF".
© അഭിജിത്ത് എസ്സ്.
